KOYILANDY DIARY.COM

The Perfect News Portal

കെഎസ്ആര്‍ടിസി കോഴിക്കോട് യൂണിറ്റില്‍ ഡ്രൈവര്‍മാരുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് നിയമനം

.
കോഴിക്കോട്: കെഎസ്ആര്‍ടിസി കോഴിക്കോട് യൂണിറ്റില്‍ ഡ്രൈവര്‍മാരുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യത – എസ്എസ്എല്‍സി, ഹെവി ഡ്യൂട്ടി വാഹനങ്ങള്‍ ഓടിക്കുന്നതിന് അംഗീകാരമുളള സാധുവായ മോട്ടോര്‍ ഡ്രൈവിംഗ് ലൈസന്‍സ്, ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചിട്ട് ഏഴ് വര്‍ഷം പൂര്‍ത്തിയായിരിക്കണം. അതില്‍ മൂന്നു വര്‍ഷം ഹെവി ഡ്യൂട്ടി ലൈസന്‍സ് എടുത്തതിന് ശേഷമുള്ള കാലയളവ് ആയിരിക്കണം, നിയമ പ്രകാരമുളള മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് ഉണ്ടായിരിക്കണം, 30 ൽ അധികം സീറ്റുളള ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം.
കൂടാതെ വ്യക്തമായ ദൂരക്കാഴ്ച, ഉയരം – 158 സെ.മി, നെഞ്ചളവ് – 76 സെ.മീ.
പ്രായപരിധി – 25  നും 50 നും മദ്ധ്യേ. ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 3 ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ യോഗ്യതകളുടെ അസ്സല്‍
സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ഫോണ്‍ – 0495 -2370179
Share news