KOYILANDY DIARY.COM

The Perfect News Portal

മിൽമയിൽ ടെക്നീഷ്യൻ തസ്തികയിൽ നിയമനം

.
കോഴിക്കോട്: കുന്ദമംഗലം മില്‍മയുടെ കീഴിൽ ടെക്‌നീഷ്യന്‍ തസ്തികയില്‍ താല്ക്കാലിക  ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എന്‍.സി.വി.ടി, എസ്എസ്എല്‍സി, ഇലക്ട്രീഷ്യന്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉളളവർക്ക് അപേക്ഷിക്കാം. 
പ്രായപരിധി – 18 നും 35 നും മദ്ധ്യേ.
ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 23 നകം അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.
ഫോണ്‍ – 0495 2370179
Share news