താച്ചി ശ്രീ ഭഗവതിക്ഷേത്രം പുനർ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു
.
കൊയിലാണ്ടി: പുരാതനമായ കൊയിലാണ്ടി താച്ചി ശ്രീ ഭഗവതിക്ഷേത്രം പുനർ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. സ്വർണ്ണ പ്രശ്നവിധി പ്രകാരം സപ്തംബർ 14ന് ക്ഷേത്രത്തിൻ്റെ കുറ്റിയടി കർമ്മം നടന്നു. പുത്തഞ്ചേരി ബാലകൃഷ്ണൻ ആചാരിയുടെയും ക്ഷേത്രം തന്ത്രി ദഹരാനന്ദ നാഥിന്റെയും മുഖ്യ കർമികത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. ക്ഷേത്രം പുനർ നിർമിക്കുന്നതിന് ഭാരിച്ച തുകയും പരിശ്രമവും ആവശ്യമായതിനാൽ, ഈ മഹനീയ കർമ്മം വിജയകരമായി പൂർത്തീകരിക്കുന്നതിന് എല്ലാ ഭക്തരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി ക്ഷേത്രം ഭാരവാഹികൾ അഭ്യർത്ഥിച്ചു.




