KOYILANDY DIARY.COM

The Perfect News Portal

താമരശ്ശേരിയിൽ വാഹനം തടഞ്ഞ് ആക്രമിച്ച പ്രതികളെ പൊലീസ് സംരക്ഷിക്കുന്നതായി പരാതി

.

കോഴിക്കോട് താമരശ്ശേരിയിൽ വാഹനം തടഞ്ഞ് ആക്രമിച്ച പ്രതികളെ പൊലീസ് സംരക്ഷിക്കുന്നതായി പരാതി. കേസെടുത്തിട്ടും നടപടി ഉണ്ടായില്ലെന്നും പൊലീസ് സ്റ്റേഷനു മുൻപിൽ സമരം നടത്തുമെന്നും ആക്രമണത്തിന് ഇരയായ കുടുംബം പറഞ്ഞു. കോഴിക്കോട് താമരശ്ശേരിയിലാണ് ആക്രമണം നടന്നത്.

 

വാഹനത്തിന് സൈഡ് നൽകിയില്ല എന്നാരോപിച്ച് താമരശ്ശേരി സ്വദേശികളെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. വയനാട്ടിൽ നിന്ന് യാത്ര കഴിഞ്ഞ് വരുന്നതിനിടെ താമരശ്ശേരിയിൽ വെച്ചായിരുന്നു സംഭവം. സ്ത്രീകളെ ഉൾപ്പെടെ ആക്രമിച്ചതായാണ് പരാതി. എന്നാൽ വിഷയത്തിൽ പരാതി നൽകിയിട്ടും പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണ് എന്നതാണ് കുടുംബത്തിന്റെ പരാതി. കേസെടുത്ത് പത്ത് ദിവസമായിട്ടും വിഷയത്തിൽ നടപടി ഉണ്ടായില്ല.

 

അതേസമയം പ്രതികളിൽ നിന്ന് ഭീഷണിയുണ്ടെന്നും പെരുമ്പള്ളി സ്വദേശികളായ കുടുംബം പറയുന്നു. കാർ തടഞ്ഞു നിർത്തിയുള്ള ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ 5 പേർക്ക് ആണ് പരുക്കേറ്റിരുന്നത്.  അടിവാരം സ്വദേശി നൗഫൽ ഉൾപ്പെടെ എട്ട് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നീതി ലഭിച്ചില്ലെങ്കിൽ താമരശ്ശേരി പൊലീസ് സ്റ്റേഷനു മുന്നിൽ സമരം ഇരിക്കുമെന്നും ആക്രമണത്തിന് ഇരയായ കുടുംബം പറഞ്ഞു.

 

Share news