ബസ് ഉടമകളുമായി നടത്തിയ ചർച്ച പരാജയം; ബസ് സമരം തുടരും
.
വടകര: വടകര ലിങ്ക് റോഡിൽ ബസ്സുകളുടെ പാർക്കിംഗുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നത്തിൽ ബസ് ഉടമകളുമായി അധികൃതർ നടത്തിയ ചർച്ച പരാജയം. ഇതോടെ ബസ് സമരം തുടും. ഇന്ന് രാവിലെയാണ് പോലീസും ബസ് ഉടമകളും നഗരസഭ അധികൃതരും തമ്മിൽ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ലിങ്ക് റോഡിൽ ബസ്സുകളുടെ പാർക്കിംഗ് നിർത്തലാക്കാനുള്ള പോലീസിന്റെയും നഗരസഭ അധികൃതരുടെയും തീരുമാനത്തിനെതിരെയാണ് ബസ് തൊഴിലാളികൾ സമരം ആരംഭിച്ചത്. ഇതോടെ വടകര – കൊയിലാണ്ടി റൂട്ടിൽ യാത്രാ ക്ലേശം രൂക്ഷമായിരിക്കുകയാണ്. പയ്യോളി, മേപ്പയ്യൂർ, പേരാമ്പ്ര റൂട്ടിലും യാത്രാ പ്രശ്നം പ്രതിസന്ധിയിലാണ്.
.

.
യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനും നിലവിലെ പ്രശ്നത്തിന് പരിഹാരം കാണുന്നതിനുമായി നടത്തിയ ചർച്ചയിലാണ് ഇരു വിഭാഗങ്ങൾക്കും അനുകൂലമായ തീരുമാനത്തിലെത്താൻ കഴിയാതായത്. അനുകൂലമായ നടപടി ഉണ്ടാകുന്നതുവരെ സമരം തുടരുമെന്ന് ബസ് തൊഴിലാളി നേതാക്കളും വ്യക്തമാക്കി. സമരം തുടരുന്നതോടെ കൊയിലാണ്ടി–വടകര റൂട്ടിലടക്കം ബസ് സർവീസുകളെ ആശ്രയിക്കുന്ന യാത്രക്കാർക്ക് കൂടുതൽ ദുരിതത്തിലായിരിക്കുകയാണ്.



