കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നവരാതി മഹോത്സവം ഒക്ടോബർ 11 മുതൽ ആരംഭിക്കും
.
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നവരാതി മഹോത്സവം 2026 ഒക്ടോബർ 11 മുതൽ 21 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഇതിന്റെ ഭാഗമായി ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ സരസ്വതി മണ്ഡപത്തിൽ സംഗീത – നൃത്ത അർച്ചനകളും അരങ്ങേറും. വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നതിനുള്ള അരിയിലെഴുത്ത്. ബുക്കിംഗ് 15-09.2026 ന് കാലത്ത് ആരംഭിക്കുമെന്ന് ശ്രീ പിഷാരികാവ് ദേവസ്വം ചെയർമാൻ ഈച്ചരാട്ടിൽ ഇ. അപ്പുക്കുട്ടി നായരും എക്സിക്യൂട്ടീവ് ഓഫീസർ എൻ സതീഷ് കുമാറും അറിയിച്ചു.




