KOYILANDY DIARY.COM

The Perfect News Portal

പുളിയഞ്ചേരി യു.പി. സ്‌കൂൾ കായികമേള കൃഷ്ണപ്രിയ ഉദ്ഘാടനം ചെയ്തു

.
കൊയിലാണ്ടി: പുളിയഞ്ചേരി യു.പി. സ്‌കൂൾ കായികമേള കേരള ഫുട്ബോൾ താരം കൃഷ്ണപ്രിയ എ.ടി. ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ വി. രമേശൻ മാസ്റ്റർ മുഖ്യാതിഥിയായി. സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കേരള ഫുട്ബോൾ താരവുമായ കൃഷ്ണപ്രിയ എ.ടി. തന്റെ സ്‌കൂൾകാല അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. കായിക മത്സരങ്ങളിൽ പങ്കെടുക്കുക എന്നത് ഓരോ താരവും ലക്ഷ്യമാക്കണമെന്നും തോൽവിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടും വിജയത്തിൽ നിന്ന് കൂടുതൽ അറിവുകൾ സ്വായത്തമാക്കിയും മുന്നേറണമെന്നും കൃഷ്ണപ്രിയ പറഞ്ഞു. നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത കായികമേള വൈകുന്നേരത്തോടെ സമാപിച്ചു.
.
.
മേളയിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന താരങ്ങൾക്ക് മികച്ച പരിശീലകരുടെ നേതൃത്വത്തിൽ രാവിലെയും വൈകുന്നേരവും സ്‌കൂൾ ഗ്രൗണ്ടിലും കൊയിലാണ്ടി സ്റ്റേഡിയത്തിലും തീവ്രപരിശീലനം നൽകും. ഹെഡ്മിസ്ട്രസ് ഷംന ശ്യാം നിവാസ്, പി.ടി.എ. പ്രസിഡന്റ് ശ്രീലിഷ് എം.കെ., എസ്.എസ്.ജി. കൺവീനർ പ്രഭീഷ് കണാരൻകണ്ടി, എം.പി.ടി.എ. ചെയർപേഴ്സൺ രാഗ്.ലി രാജ്, റീജ കെ.പി, അഖിൽ പി.സി, റഷീദ് പുളിയഞ്ചേരി എന്നിവർ സംസാരിച്ചു.
രജിഷ ബിജു, മുഹമ്മദ് റാഷിദ് എൻ., മുഹമ്മദ് ഷെരീഫ് എം.പി., മഗിഷ , ജിജി എൽ.ആർ., രശ്മിദേവി വലിയാട്ടിൽ, ഷൈജി ഇ.കെ. എന്നിവർ കായികമേളയ്ക്ക് നേതൃത്വം നൽകി.
Share news