കുറുവങ്ങാട് സ്വദേശിയുടെ പേഴ്സും പണവും നഷ്ടപ്പെട്ടതായി പരാതി
.
കൊയിലാണ്ടി: കുറുവങ്ങാട് സ്വദേശിയുടെ പേഴ്സും പണവും നഷ്ടപ്പെട്ടതായി പരാതി. ഇന്ന് രാവിലെ 11.30നുശേഷമാണ് സംഭവം. കൊയിലാണ്ടി കനറാ ബാങ്കിൽ നിന്ന് പണം പിൻവലിച്ച് ബസ്സിൽ നാട്ടിലേക്ക് തിരിച്ചു പോകുന്ന വഴിയിൽ പണത്തിൻ്റെ ആവശ്യം വന്നിരുന്നു. അതിനായി പേഴ്സ് എടുക്കാൻ നോക്കിയപ്പോഴാണ് പേഴ്സും പണവും നിരവധി രേഖകളും നഷ്ടപ്പെട്ടതായി അറിയുന്നതെന്ന് കൊയിലാണ്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വലിയ തുക ഉണ്ടെന്നാണ് അറിയുന്നത്. കണ്ടുകിട്ടുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ 0496 2620236 എന്ന നമ്പറിലോ 8086652403 എന്ന നമ്പറിലേക്കോ അറിയിക്കേണ്ടതാണ്.




