KOYILANDY DIARY.COM

The Perfect News Portal

പട്ടാമ്പി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി ബിജെപി നേതാക്കള്‍

.

പാലക്കാട്: പട്ടാമ്പി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി ബിജെപി നേതാക്കള്‍. പട്ടാമ്പി കൊപ്പം എറയൂര്‍ ശ്രീ തിരുവളയനാട് ഭഗവതി ക്ഷേത്രത്തിലായിരുന്നു കവര്‍ച്ച. സിസിടിവി ക്യാമറകള്‍ മറച്ച ശേഷം ഇരുമ്പ് ഗ്രില്‍ മുറിച്ചു കടത്തുകയായിരുന്നു. പ്രതികളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ബിജെപി നേതാക്കള്‍ക്കെതിരെയാണ് കൊപ്പം പൊലീസ് കേസെടുത്തത്.

 

ബിജെപി കൊപ്പം മണ്ഡലം വൈസ് പ്രസിഡണ്ട് എം. പരമേശ്വരന്‍, ബിജെപി മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ചില്ലവീട്ടില്‍ ഗോപിനാഥന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇക്കഴിഞ്ഞ സെപ്തംബര്‍ മൂന്നിനാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ സിസിടിവി ക്യാമറകളെല്ലാം പ്രതികള്‍ കറുത്ത തുണി ഉപയോഗിച്ച് മറയ്ക്കുകയായിരുന്നു. ഇത് സിസിടിവി ദൃശ്യങ്ങളില്‍ തന്നെ വ്യക്തമാണ്. ഏകദേശം 30 അടി നീളവും നാല് ഇഞ്ച് വീതിയും ഒന്നര ഇഞ്ച് കനവുമുള്ള ഇരുമ്പിന്റെ പൈപ്പാണ് ബിജെപി നേതാക്കളായ പ്രതികള്‍ മുറിച്ച് കടത്തിയത്.

 

സിസിടിവിയില്‍ ഇവരുടെ ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞിരുന്നു. ഇത് പ്രകാരമാണ് പ്രതികള്‍ പ്രാദേശിക ബിജെപി നേതാക്കളാണെന്ന് ക്ഷേത്ര അധികൃതര്‍ക്ക് മനസിലാകുന്നത്. സംഭവത്തില്‍ കൊപ്പം പൊലീസ് കേസെടുത്തിരിക്കുകയാണ്. ക്ഷേത്ര കമ്മിറ്റി നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

Share news