KOYILANDY DIARY.COM

The Perfect News Portal

പിഎം ശ്രീ പദ്ധതി നടപ്പിലാക്കരുത്; മുഖ്യമന്ത്രിക്കെതിരെ കെപിസിസി യോ​ഗത്തിൽ രൂക്ഷ വിമർശനം

.

പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന് കെപിസിസി യോ​ഗത്തിൽ രൂക്ഷ വിമർശനം. പദ്ധതി നടപ്പിലാക്കുന്നത് ജനങ്ങളെ കബളിപ്പിക്കുന്നതാകുമെന്നാണ് ഒരു വിഭാ​ഗം നേതാക്കൾ യോ​ഗത്തിൽ അറിയിച്ചത്. പിഎം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്നാണ് ഭൂരിപക്ഷം അംഗങ്ങളുടെയും നിലപാട്.

 

സർക്കാർ ഉടൻ നിലപാട് വ്യക്തമാക്കണമെന്നും നേതാക്കൾ അറിയിച്ചിട്ടുണ്ട്. അതേസമയം, പിഎം ശ്രീ പദ്ധതി നടപ്പിലാക്കണമെന്നാണ് മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചത്. പിഎം ശ്രീ പറഞ്ഞല്ല, യുഡിഎഫ് അധികാരത്തിൽ വന്നതെന്നാണ് വി ഡി സതീശൻ പറയുന്നത്. പദ്ധതി മുടങ്ങിയാൽ കേന്ദ്രത്തിന്റെ ഫണ്ടുകളും മുടങ്ങുമെന്നാണ് മുഖ്യമന്ത്രിയുടെ വാദം.

 

മന്ത്രിസഭ ഉപസമിതി റിപ്പോർട്ട് വരട്ടെയെന്ന് യോ​ഗത്തിൽ വി ഡി സതീശൻ പറഞ്ഞു. കോൺഗ്രസ് നേതാക്കൾ പിഎം ശ്രീക്ക് പിന്നാലെ പോകരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Share news