അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തി
.
കൊയിലാണ്ടി: അംഗൻവാടി ജീവനക്കാരുടെ ഹോണറേറിയ കുടിശ്ശിക ഉടൻ നൽകുക, ഗ്രാറ്റ് വിറ്റി അനുവദിക്കുക, പോഷൺ ട്രാക്കർ പ്രശ്നം പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) ന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. സിഐടിയു കൊയിലാണ്ടി ഏരിയ
സെക്രട്ടറി സി അശ്വിനിദേവ് ഉദ്ഘാടനം ചെയ്‌തു. എ ഡബ്യൂ എച്ച് എ ജില്ലാ കമ്മിറ്റി പ്രേമ വി. പി, പ്രസീത പി. കെ എന്നിവർ സംസാരിച്ചു.



