KOYILANDY DIARY.COM

The Perfect News Portal

പരിസ്ഥിതി പയ്യോളി വീണ്ടും കർമ്മരംഗത്ത്: മാലിന്യങ്ങള്‍ നീക്കംചെയ്തു

.
പയ്യോളി: പരിസ്ഥിതി പയ്യോളിയുടെ നേതൃത്വത്തിൽ ടി ഡി ആർ എഫ്, ഹരിത കർമ്മ സേന, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങളുടെ സഹകരണത്തോടെ കീഴൂർ തുറശ്ശേരി കടവിൽ കണ്ടൽ വനയാത്രയും ശുചീകരണവും നടത്തി. പ്ലാസ്റ്റിക് കുപ്പികൾ, ബിയർ കുപ്പികൾ, ബാഗുകൾ, ഡയപ്പെറുകൾ, ചെരിപ്പുകൾ, തെർമോകോൾ തുടങ്ങി ചാക്ക് കണക്കിന് മാലിന്യങ്ങളാണ് ഇവിടെ നിന്നും നീക്കം ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനം പയ്യോളി നഗരസഭ ഉപാധ്യക്ഷൻ മുജേഷ് ശാസ്ത്രി നിർവഹിച്ചു. പരിസ്ഥിതി പയ്യോളി പ്രസിഡൻറ് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി.
.
.
പതിനാലാം ഡിവിഷൻ വികസന സമിതി കൺവീനർ പി കെ ശശി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിസ്ഥിതി പയ്യോളി സെക്രട്ടറി വിജയൻ പെരിങ്ങാട്, ജോ. സെക്രട്ടറി മുസദിക് പയ്യോളി, ടി ഡി ആർ എഫ് ജില്ലാ വനിത കോഡിനേറ്റർ ഫസീല നസീർ, പയ്യോളി ഏരിയ കോഡിനേറ്റർ എൻ സി നൗഷാദ്, ഹരിത കർമ്മ സേന പ്രതിനിധി കെ വി ശ്രീനിക തൊഴിലുറപ്പ് പ്രതിനിധി എം കെ അനിത, പ്രദീപൻ കുടന്നയിൽ തുടങ്ങിയവർ സംസാരിച്ചു. വരും ദിവസങ്ങളിൽ ഇതുപോലെ പൊതു ഇടങ്ങളിലെ ശുചീകരണം തുടരും.
Share news
error: Content is protected !!