KOYILANDY DIARY.COM

The Perfect News Portal

ചെറു മത്സ്യങ്ങള്‍ പിടിക്കുന്നതുമായി ബന്ധപ്പെട്ട് ഫൈന്‍ ഈടാക്കാന്‍വന്ന ഉദ്യോഗസ്ഥരുമായി തര്‍ക്കം

.

കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ ചെറു മത്സ്യങ്ങള്‍ പിടിക്കുന്നതുമായി ബന്ധപ്പെട്ട് വഞ്ചികൾക്കെതിരെ ഫൈൻ ഈടാക്കാനുള്ള ഫിഷറീസ് ഡിപ്പാർട്ടുമെന്റിന്റെ നീക്കത്തിൽ മത്സ്യതൊഴിലാളികൾ പ്രതിഷേധിച്ചു. ഇന്നലെ വൈകീട്ടാണ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നിർദേശപ്രകാരം പോലീസെത്തി വഞ്ചികൾക്കെതിരെ ഭീമമായ ഫൈൻ ഈടാക്കാൻ ശ്രമിച്ചതോടെയാണ് മത്സ്യ തൊഴിലാളികൾ ചോദ്യം ചെയ്തത്.

പുതിയാപ്പ മുതൽ പൊന്നാനി മുതലുള്ള തീരപ്രദേശങളിൽ ഇത്തരത്തിൽ ഒരാഴ്ചയായി ചെറു മൽസ്യങ്ങൾ പിടിക്കുമ്പോൾ യാതൊരു നടപടിയും എടുക്കാതെ കൊയിലാണ്ടിയിൽ മാത്രം ഇത്തരത്തിൽ നടപടി എടുക്കുന്നതിനെയാണ് മത്സ്യ തൊഴിലാളികൾ ചോദ്യം  ചെയ്തത്. കൊയിലാണ്ടിയിൽ മാത്രം ഫൈൻ അടിപ്പിക്കാനുള്ള നടപടി അംഗീകരിക്കില്ലെന്ന് ഹാർബർ ആക്ഷൻ കമ്മിറ്റിയും പറഞ്ഞു. കൊയിലാണ്ടിയിൽ ഇന്നലെ നിരവധി വഞ്ചികൾ ചെറുമൽസ്യങ്ങൾ പിടിച്ചിരുന്നു.

എന്നാൽ കൊയിലാണ്ടി ഹാർബറിനെ സംബന്ധിച്ച് ഫിഷറീസുമായും, സർക്കാരുമായും യോജിച്ചു പോവുന്ന പ്രദേശമാണ്. എന്നാൽ എല്ലാ നിയമങ്ങളും ഇവിടെ മാത്രം അടിച്ചേൽപ്പിക്കാനുള്ള നീക്കം അനുവദിക്കിലെന്നും മത്സ്യ തൊഴിലാളികൾ പറഞ്ഞു. ഹാർബർ ഏകോപനസമതിക്കുവേണ്ടി കെ.കെ. വൈശാഖ്, വഞ്ചി കമ്മിറ്റിക്കു വേണ്ടി കെ.കെ. സുരേഷ്, മഹേഷ് എന്നിവർ പോലീസുമായി ചർച്ച നടത്തി.

Share news
error: Content is protected !!