KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് കലാലയം സുകൃതം 2026 അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

ചേമഞ്ചേരി: പൂക്കാട് കലാലയം പ്രവർത്തകനും മാർഗദർശിയുമായിരുന്ന ടി .പി ദാമോദർ നായരുടെ അനുസ്മരണത്തിന്റെ ഭാഗമായി സുകൃതം അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കലാലയം അശോകം ഹാളിൽ കലാലയം പ്രസിഡണ്ട് അഡ്വ. കെ.ടി. ശ്രീനിവാസന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അജയ് ബോസ്  ഉദ്ഘാടനം ചെയ്തു. ഉണ്ണി മാടഞ്ചേരി അനുസ്മരണ പ്രഭാഷണം നടത്തി.
.
.
അനുസ്മരണ പരിപാടിയുടെ ഭാഗമായി ഏർപ്പെടുത്തിയ കീർത്തി മുദ്ര പുരസ്കാരം  ബാലൻ കുനിയിലിന്  ശിവദാസ്  ചേമഞ്ചേരി സമ്മാനിച്ചു. കെ. ടി രാധാകൃഷ്ണൻ അവാർഡ് ജേതാവിനെ സദസ്സിന് പരിചയപ്പെടുത്തി. ചടങ്ങിൽ വെച്ച് സ്വാന്തന പരിചരണ രംഗത്തെ മികച്ച സംഘാടനത്തിന് കുമാരി. സാബിറ എയ്ഞ്ചൽസിനെ ആദരിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ യു.പി . സ്കൂളുകളിൽ നിന്നും നിർദ്ദേശിക്കപ്പെട്ട വ്യക്തിത്വ വിശേഷങ്ങളുള്ള പത്ത് വിദ്യാർഥികൾക്ക് പ്രചോദന മുദ്ര പുരസ്കാരം യു.കെ.രാഘവൻ സമ്മാനിച്ചു. 
.
.
യു .പി .വിഭാഗം പ്രസംഗ മത്സര വിജയികൾക്കും ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ ക്വിസ് മത്സര വിജയികൾക്കും  വാർഡ് മെമ്പർ സരീഷ് കെ. കെ സമ്മാനങ്ങൾ നൽകി. ബാലൻ കുനിയിൽ, സാബിറ ഏഞ്ചൽസ് എന്നിവർ  മറുപടി പ്രസംഗം നടത്തി. ചടങ്ങിന് ജനറൽ സെക്രട്ടരി ശിവദാസ് കാരോളി സ്വാഗതവും
കെ. ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
Share news
error: Content is protected !!