KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നിയോജകമണ്ഡലം വികസന സെമിനാർ സ്വാഗതസംഘം രൂപീകരിച്ചു

.
കൊയിലാണ്ടി: കൊയിലാണ്ടി നിയോജകമണ്ഡലം സമഗ്രവികസനം – ലക്ഷ്യം, മാർഗം, രൂപരേഖ – ‘വിഷൻ കൊയിലാണ്ടി കോൺക്ലേവ്’ 2026 സെപ്തംബർ മാസം നടത്തുന്നതിന്റെ ഭാഗമായി 301 അംഗ സ്വാഗതസംഘം രൂപീകരിച്ചു. കൊയിലാണ്ടി MLA കെ. പ്രവീൺ കുമാർ ചെയർമാനും കൊയിലാണ്ടി മുൻസിപ്പാലിറ്റി ചെയർമാൻ യു. കെ. ചന്ദ്രൻ ജനറൽ കൺവീനറുമായുള്ള സ്വാഗതസംഘം വിവിധ സബ്‌കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനമായി.
.
.
എം. എൽ. എയുടെ അധ്യക്ഷതയിൽ നടന്ന സ്വാഗതസംഘം യോഗത്തിൽ യു. കെ. ചന്ദ്രൻ, പയ്യോളി മുൻസിപ്പൽ ചെയർപേഴ്‌സൺ എൻ. സാഹിറ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം. പി. അഖില, അജയ് ബോസ്, കെ. എം. ഭാസ്കരൻ എന്നിവരും മഠത്തിൽ അബ്ദുറഹ്മാൻ, സി. വി . ബാലകൃഷ്ണൻ, വി. പി. ഇബ്രാഹിം കുട്ടി, കെ. കെ. വൈശാഖ്, ഇ. കെ. അജിത്ത്, കബീർ അഹമ്മദ്, കെ. ടി. എം. കോയ, ഇ. എസ്. രാജൻ, വിജയരാഘവൻ ചേലിയ, കരുണൻ എന്നിവർ സംസാരിച്ചു. മഠത്തിൽ നാണു മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വി.പി. ഭാസ്കരൻ നന്ദി രേഖപ്പെടുത്തി.
Share news
error: Content is protected !!