കണയങ്കോട് കല്ലങ്കോട്ട് കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാചരണം ജൂൺ 27 ന്
.
കൊയിലാണ്ടി: കണയങ്കോട് കല്ലങ്കോട്ട് കുടുംബ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാചരണം ജൂൺ 27 (ശനിയാഴ്ച) ന് നടത്തും. ക്ഷേത്ര തന്ത്രി പെരുമ്പള്ളി ഇല്ലം പ്രദീപ് നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. കാലത്ത് ഗണപതി ഹോമം, ഉഷപൂജ, കലശം, മീത്തൽ ഗുളികന് വിശേഷാൽ കലശപൂജ, ഉച്ചപൂജ, നേർച്ച, പ്രസാദഊട്ട്, വൈകീട്ട് ദീപാരാധന, ഭഗവതിസേവ, അത്താഴപൂജ എന്നിവയാണ് പ്രധാന ചടങ്ങുകൾ.



