ഷാഹി ബാജ കലാകാരൻ അഹമ്മദ് സാഹിബിനെ അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കൊയിലാണ്ടി ആദരിച്ചു
.
കൊയിലാണ്ടി: ഏഴു പതിറ്റാണ്ടിലേറെയായി ഷാഹി ബാജ എന്ന സംഗീതോപകരണം തന്റെ കരങ്ങളിൽ ജീവിപ്പിച്ച്, സ്വരങ്ങളുടെ മാധുര്യം കൊണ്ട് അനേകം ഹൃദയങ്ങളെ സ്പർശിക്കുകയും കലയുടെ മഹത്വം സമൂഹത്തിലേക്കും, തലമുറകളിലേക്കും പകർന്നു നൽകുകയും ചെയ്ത കലാകാരൻ മച്ചും താഴത്ത് അഹമ്മദ് സാഹിബിനെ അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കൊയിലാണ്ടി ആദരിച്ചു. പ്രസിഡണ്ട് രാഗം മുഹമ്മദലിയുടെ അദ്ധ്യക്ഷതയിൽ എംഎൽഎ അഡ്വ. കെ. പ്രവീൺ കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.

ചാർട്ടർ ഡിസ്ട്രിക്ട് ഗവർണർ കെ. സുരേഷ് ബാബു, വി.പി. സുകുമാരൻ, കെ. സുധാകരൻ, വി.ടി. അബ്ദുറഹിമാൻ, സി.പി. ആനന്ദൻ, അഡ്വ. എൻ. ചന്ദ്രശേഖരൻ, പി.കെ. ശ്രീധരൻ, എ.വി.ശശി, കെ. വിനോദ് കുമാർ, ബാബുരാജ് ചിത്രാലയം, എൻ. ഗോപിനാഥ്, ബീനാ സുധാകർ, ഷിംന ജതീഷ് ബാബു, ഗീതാ സുകുമാർ തുടങ്ങിയവർ സംസാരിച്ചു.



