എളാട്ടേരി അരുൺ ലൈബ്രറിയും എളാട്ടേരി എൽ. പി. സ്കൂളും സംയുക്തമായി വായനാദിനം ആചരിച്ചു
.
കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയും എളാട്ടേരി എൽ. പി. സ്കൂളും സംയുക്തമായി വായനാദിനം ആചരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഇ. നാരായണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശബ്ന രാജൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ കെ. സുമ നാസ്, ലൈബ്രറി പ്രസിഡണ്ട് എൻ. എം. നാരായണൻ, വനിത വേദി പ്രസിഡണ്ട് കെ. റീന, അധ്യാപകരായ റിബിൻ രാജ്, രമ്യ സുകൃതി, ഗ്രന്ഥശാല പ്രവർത്തകരായ പി.കെ. ശങ്കരൻ, ടി. എം. ഷീജ, കെ. എം. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ലൈബ്രറി പ്രവർത്തനങ്ങളുടെ വിശദീകരണം, പുസ്തക പരിചയപ്പെടുത്തൽ എന്നിവ ചടങ്ങിനോടനുബന്ധിച്ച് നടന്നു.



