DYFI കൊയിലാണ്ടി ബ്ലോക്ക് യുവതി കൺവെൻഷൻ
കൊയിലാണ്ടി: DYFI കൊയിലാണ്ടി ബ്ലോക്ക് യുവതി കൺവെൻഷൻ DYFI സംസ്ഥാന കമ്മിറ്റി അംഗം കെ. എം. നിനു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ടി. കെ. പ്രദീപൻ അധ്യക്ഷതവഹിച്ചു. DYFI ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ബി.പി. ബബീഷ്, ബ്ലോക്ക് സെക്രട്ടറി ബിജോയ് സി ബ്ലോക്ക് ട്രഷറർ റബിൻ കൃഷ്ണഎന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
.

.
കൊയിലാണ്ടി ബ്ലോക്ക് യുവതി സബ്ബ് കമ്മിറ്റി കൺവീനറായി കീർത്തനെയെയും സ്വാതി, ആതിര എന്നിവരെ ജോ. കൺവീനവർമാരായും തെരഞ്ഞെടുത്തു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കീർത്തന കെ. എസ് സ്വാഗതവും, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജാൻവി കെ. സത്യൻ നന്ദിയും പറഞ്ഞു.



