KOYILANDY DIARY.COM

The Perfect News Portal

പാചകവാതക വില വർദ്ധനവിനെതിരെ ആർജെഡി അടുപ്പ്കൂട്ടൽ സമരം നടത്തി

.
കൊയിലാണ്ടി: അനുദിനം പാചകവാതകത്തിന് വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയത്തിനെതിരെ ആർ.ജെ.ഡി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പ് കൂട്ടൽ സമരം നടത്തി. കൊയിലാണ്ടി ടൗണിൽ നടന്ന സമര പരിപാടി ആർ.ജെ.ഡി സംസ്ഥാനകമ്മിറ്റി മെമ്പർ എം പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. മണ്ടലം പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു.
എം.പി. അജിത, രാജൻ കൊളാവിപ്പാലം, അർജുൻ മഠത്തിൽ, അഡ്വ: ടി.കെ രാധാകൃഷ്ണൻ, കെ.എം കുഞ്ഞിക്കണാരൻ, കുളൂർ ബാബു, വി.എം. വിനോദൻ, അശ്വതി ഷിനിലേഷ് , പി.ടി. രാഘവൻ, കെ.വി. ചന്ദ്രൻ, ബിജു കേളോത്ത്, നിബിൻകാന്ത്, രാജിൽ ലാൽ മാണിക്കോത്ത് വളപ്പിൽ മോഹനൻ എന്നിവർ സംസാരിച്ചു. സമരത്തിന് മുന്നോടിയായി പ്രവർത്തകർ കൊയിലാണ്ടി ടൗണിൽ പ്രകടനവും നടത്തി. സി.കെ. ജയദേവൻ ചടങ്ങിന്സ്വഗതവും കെ.ടി. രാജ് നാരായണൻ നന്ദിയും പറഞ്ഞു
Share news
error: Content is protected !!