സ്കൂട്ടര്‍ കാറില്‍ തട്ടിയെന്ന് ആരോപിച്ച് കോഴിക്കോട് യുവാക്കള്‍ക്ക് നേരെ കാര്‍ യാത്രികന് വടിവാള്‍ വീശിയെന്ന് പരാതി
.
കോഴിക്കോട്: സ്കൂട്ടര്‍ കാറില്‍ തട്ടിയെന്ന് ആരോപിച്ച് യുവാക്കള്‍ക്ക് നേരെ വടിവാള്‍ വീശി കാര്‍ യാത്രക്കാരന്. കോഴിക്കോട് താമരശ്ശേരി ചുരം എട്ടാം വളവിലാണ് സംഭവം. യുവാക്കള്‍ക്ക് നേരെ വടിവാളെടുത്ത് അതിക്രമം കാട്ടിയതിന് പിന്നാലെ ഇയാൾ സ്കൂട്ടറിന്റെ മഡ്ഗാര്‍ഡ് വെട്ടിപ്പൊളിച്ചു. അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചുരത്തിലൂടെ യാത്ര ചെയ്യുന്നതിനിടയില്‍ കാര്‍ പെട്ടെന്ന് സഡന്‍ ബ്രേക്കിട്ടതിനെ തുടർന്ന് ബൈക്ക് അതില്‍ തട്ടി.

അപ്പോള്‍ തന്നെ കാര്യങ്ങള്‍ പറഞ്ഞ് തീര്‍ത്ത് മടങ്ങിയതാണെന്ന് യുവാക്കള്‍ പറയുന്നു. എന്നാല്‍ യാത്ര തുടര്‍ന്നതിന് പിന്നാലെ ബൈക്കിന് കുറകെ കാർ നിര്‍ത്തി തടസം സൃഷ്ടിച്ച ശേഷമാണ് കാർ യാത്രികന് അതിക്രമം കാണിച്ചതെന്ന് യുവാക്കൾ പറയുന്നു. ബൈക്കിൽ വടിവാളു കൊണ്ട് അടിക്കുകയും യുവാക്കളില്‍ ഒരാളുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. സംഭവത്തിന് പിന്നാലെ യുവാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി.




