KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ വായനാരി തോടിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി

കൊയിലാണ്ടി നഗരസഭ 32-ാം വാർഡിലെ ചേരിക്കുന്നുമ്മൽ വായനാരി തോടിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. പ്രദ്ദേശത്തെ ജനങ്ങളാകെ ദുരിതത്തിലായിരിക്കുകയാണ്. ഉറവിടം കണ്ടെത്താൻ ഊർജിതമായ ശ്രമത്തിലാണ് നാട്ടുകാർ. മേൽപ്പാലത്തിൻ്റെ പടിഞ്ഞാറ് ഭാഗത്ത് നിന്നു ഓവുചാലിൽ കൂടി ഒഴുക്കിയതായാണ് കാണുന്നത്. മഴക്കാലമായതോടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വാർഡ് കൌൺസലർ സി.കെ. ജയദേവൻ പറഞ്ഞു. പ്രദേശത്തുള്ള കിണറുകളിൽ മാലിന്യം കലരാൻ സാധ്യത കൂടുതലാണ്. വീടിന് പുറത്തിറങ്ങാൻ പറ്റാത്ത വിധത്തിൽ പ്രദേശമാകെ ദുർഗന്ധം വമിച്ചിരിക്കുകയാണ്. 
.
.
ഇരുട്ടിൻ്റെ മറവിൽ കക്കൂസ് മാലിന്യം ഒഴുക്കിവിട്ട സാമൂഹ്യദ്രോഹികളെ ഉടൻ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും വാർഡ് കൌൺസലർ സി.കെ. ജയദേവനും പ്രദേശത്തെ പ്രഭാത് റസിഡൻ്റ്സ് അസോസിയേഷൻ കുടുംബാംഗങ്ങളും നഗരസഭയോടും ബന്ധപെട്ട അധികൃതരോടും ആവശ്യപെട്ടു. നഗരസഭാ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ സ്ഥലം സന്ദർശിച്ചു.
.
.
നഗരസഭ ആരോഗ്യ വിഭാഗം ഞായറാഴ്ച ഡ്രെയ്നേജ് ക്ലോറിനേഷൻ നടത്തും. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അന്വേഷിച്ചു വേണ്ടനടപടി കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. റെസിഡൻ്റ്സ് അസോസിയേഷൻ സെക്രട്ടറി ടി.കെ മോഹനൻ, സി.കെ ഗിരീശൻ, ബാബു ശ്രീവത്സം, പ്രജീഷ് എന്നിവരും പ്രദേശത്ത് പരിശോധന നടത്തി.
Share news
error: Content is protected !!