KOYILANDY DIARY.COM

The Perfect News Portal

പകര്‍ച്ച വ്യാധികളുടെ പെരുമഴക്കാലം; രോഗങ്ങളെ അകറ്റി നിര്‍ത്താം, മുന്‍കരുതലുകള്‍ എന്തെല്ലാം

.

പുറത്തുനിന്നും ഉള്ള ഏതു രോഗാണുവും ഏറ്റവും എളുപ്പത്തില്‍ ശരീരത്തെ കീഴ്‌പ്പെടുത്തുന്ന കാലഘട്ടം കൂടിയാണ് മൺസൂൺ. മലയാളികള്‍ ആരോഗ്യസംരക്ഷണത്തിനായി പ്രത്യേകം മാറ്റി വെയ്ക്കുന്ന സമയം. ആയുര്‍വേദ ചികിത്സകള്‍ക്കായി തെരെഞ്ഞെടുക്കുന്ന കാലം. നമ്മുടെ രോഗപ്രതിരോധശേഷിയെ ശക്തമാക്കി, സുസജ്ജമാക്കി വക്കേണ്ടതായ കാലഘട്ടം കൂടിയാണിത്.

 

ഈയിടെ കേള്‍ക്കുന്ന ബാക്റ്റീരിയ മൂലം ഉണ്ടാകുന്ന ഷിഗെല്ല എന്ന അണുബാധയടക്കം ഒട്ടനവധി പകര്‍ച്ചവ്യാധികള്‍ക്ക് ഏറെ സാധ്യതയുള്ള മണ്‍സൂണ്‍ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. വസ്ത്രങ്ങളില്‍ ഈര്‍പ്പം തങ്ങി നിന്ന് ഫംഗസ് വളരാനിടയുണ്ട്. ‌വീടിനകത്തും ചുറ്റിനും ഔഷധങ്ങള്‍ ഉപയോഗിച്ച് ധൂപനം ചെയ്യുന്നത് അണുബാധയുടെ തോത് ഗണ്യമായി കുറക്കുന്നതിനു സഹായിക്കും.

Advertisements

 

  • കഴിയുന്നതും വീട്ടില്‍ത്തന്നെ പാചകം ചെയ്ത ആഹാരം ഇളംചൂടോടെ കഴിക്കുക.
  • തണുത്ത ആഹാരപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക.
  • തിളപ്പിച്ചാറിയ വെള്ളമോ ഇളംചൂടുള്ള വെള്ളമോ കുടിക്കുക.
  • കെട്ടികിടക്കുന്ന വെള്ളത്തില്‍ കൊതുകു നശീകരണ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.
  • പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുക.
  • കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.
  • നന്നായി ഉണങ്ങിയ വസ്ത്രങ്ങള്‍ ധരിക്കുക.
  • കൃത്യമായ വ്യക്തിശുചിത്വം പാലിക്കുക.
  • അസുഖങ്ങള്‍ പിടിപെട്ടാല്‍ ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍, പ്രായാധിക്യം ഉള്ളവര്‍, കിടപ്പുരോഗികള്‍ തുടങ്ങിയവര്‍ക്കെല്ലാം കൃത്യമായ ചികിത്സ ഉറപ്പുവരുത്തുക.
  • ലഘുവ്യായാമ മുറകള്‍ അഭ്യസിക്കുക.
  • പനി, ജലദോഷം, ചുമ, വയറിളക്കം, ഛര്‍ദി എന്നിവക്ക് കൃത്യമായ പരിശോധന നടത്തി രോഗനിര്‍ണയം ചെയ്യുകയും ചികിത്സ നേടുകയും ചെയ്യുക.
Share news
error: Content is protected !!