KOYILANDY DIARY.COM

The Perfect News Portal

ലോക പരിസ്ഥിതി ദിനം: മാതൃക പരിപാടികളുമായി സീനിയർ ചേംബർ ഇന്റർനാഷണൽ

.
കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനത്തിൽ വ്യത്യസ്ത പരിപാടികളുമായി സീനിയർ ചേംബർ ഇന്റർനാഷണൽ ശ്രദ്ധേയമായി. പാരിസ്ഥിതിക സന്തുലനം നിലനിർത്തുന്ന ദൗത്യം നിറവേറ്റിക്കൊണ്ട് ഒരു നൂറ്റാണ്ടിലധികം കാലമായി കൊയിലാണ്ടിയിലെ മാരാമറ്റം പൈതൃക പാർക്കിൽ സ്ഥിതി ചെയ്യുന്ന ആൽമര മുത്തശ്ശിയെ ആദരിച്ചു കൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്. മുതിർന്ന പൗരന്മാരെ ആദരിക്കുന്ന രീതിയിൽ പൊന്നാടയിച്ചു കൊണ്ടും ആശംസാ പ്രഭാഷണങ്ങൾ നടത്തിയുമാണ് ചടങ്ങ് പൂർത്തിയാക്കിയത്.
.
തുടർന്ന് പരിസ്ഥിതി സൗഹൃദം നിലനിർത്തുന്നതിന് സഹായകരമാകുന്ന വിവിധങ്ങളായ വൃക്ഷത്തൈകളുടെ വിതരണവും നടന്നു. മാറുന്ന കാലാവസ്ഥയിൽ വൃക്ഷങ്ങൾ നട്ടുവളർത്തുന്നതിന്റെ പ്രാധാന്യം എന്ന വിഷയത്തെ അധികരിച്ച് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. സീനിയർ ചേമ്പർ ഇന്റർനാഷണൽ നാഷണൽ വൈസ് പ്രസിഡന്റ് ലാലു സി കെ ഉദ്ഘാടനം ചെയ്തു. ലീജിയൻ പ്രസിഡണ്ട് ചന്ദ്രൻ പത്മരാഗം അധ്യക്ഷത വഹിച്ചു.
.
.
കമ്മ്യൂണിറ്റി ഡെവലപ്മെന്റ്  കോഡിനേറ്റർ ജോസ് കണ്ടോത്ത്  ബോധവൽക്കരണ ക്ലാസ് നയിച്ചു. വി.പി. മുരളി പൂക്കാട്, ബാബു പി കെ, മുരളി സാന്ദ്രം, പ്രഭാകരൻ, രവീന്ദ്രൻ കോമത്ത്, സുനിൽകുമാർ, രാജേഷ്, രജീഷ് വെങ്ങളത്ത് കണ്ടി, ഹൈമാവതി, ക്ഷേമ ജോസ്, രമണി, ചന്ദ്രിക എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി കെ. സുരേഷ് ബാബു സ്വാഗതവും അരുൺ മണമൽ നന്ദിയും പറഞ്ഞു.
Share news
error: Content is protected !!