KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കൊല്ലത്ത് വയോധികൻ കിണറിൽ വീണ് മരണപ്പെട്ടു

.
കൊയിലാണ്ടി കൊല്ലത്ത് വയോധികൻ കിണറിൽ വീണു മരിച്ചു. കൊല്ലം കുനിയിൽ ഹൗസിൽ പത്മനാഭൻ (65) ആണ് മരിച്ചത്. സ്വകാര്യ ബസ് കണ്ടക്ടർ ആയിരുന്നു. വീട്ടു പറമ്പിലെ കൃഷി ആവശ്യത്തിനു ഉപയോഗിക്കുന്ന കിണറിൽ അകപ്പെട്ടാണ് മരണം സംഭവിച്ചത്. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി ഫയർ ആൻഡ് റെസ്ക്യു ഓഫീസർ അനൂപ് എൻ പി റെസ്ക്യു നെറ്റിന്റെ സഹായത്തോടുകൂടി 12 അടി താഴ്ചയുള്ള വെള്ളമുള്ള കിണറിൽ ഇറങ്ങ് മറ്റ് സേനാംഗങ്ങളുടെ സഹായത്തോടു കൂടി ഇദ്ധേഹത്തെ കരക്കെത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചു. ഇന്ന് വൈകുന്നേരം 7 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്.
.
.

തുടർന്ന് മൃതദേഹം കൊയിലാണ്ടി ഗവ. ഹോസ്പിറ്റലിൽ എത്തിച്ചു. പോലീസും സംഭവസ്ഥലത്ത് എത്തിയിരുന്നു. Sfro ഷിജി ഐ യുടെ നേതൃത്വത്തിൽ FRO മാരായ സുകേഷ് കെ.ബി, സാരംഗ്, രാജിലേഷ് സിഎം, സുജിത് എസ്.പി, ഹോം ഗാർഡ് മാരായ സോമകുമാർ, ബാലൻ ടിപി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും. ഭാര്യ: സതി. (റിട്ട: കെഎസ്ഇബി ക്യാഷ്യർ).

Share news
error: Content is protected !!