KOYILANDY DIARY.COM

The Perfect News Portal

നന്തിയിലെ കടകളിൽ വെള്ളംകയറി ഉണ്ടാകുന്ന തീരാ ദുരിതത്തിന് പരിഹാരമാകുന്നു

നന്തി: ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായി നന്തിയിലെ കടകളിൽ ശക്തമായ മഴയിൽ വെള്ളം കയറി 3 വർഷത്തോളമായി കനത്ത നാശനഷ്ടം ഉണ്ടായ സംഭവത്തിൽ വ്യാപാരികളുടെയും മറ്റ് സ്ഥാപനങ്ങളുടെയും ദുരിതത്തിന് ശാശ്വത പരിഹാരം കാണാൻ നടത്തിയ ഇടപെടൽ വിജയത്തിലേക്ക് കടക്കുന്നു. നന്തിയിലെ കടകളും പള്ളിയും മറ്റ് സ്ഥാപനങ്ങളും നിരന്തരമായി വെള്ളത്തിനടിയിലാകുന്ന അവസ്ഥയ്ക്കാണ് പരിഹാരം കാണുന്നത്.

സ്ഥലം MLA പ്രവീൺകുമാറിനു വ്യാപാരി വ്യവസായി ഏകോപന സമിതി നൽകിയ നിവേദനത്തെ തുടർന്ന് MLA കളക്ടറുമായി ബന്ധപ്പെട്ട് സംസാരിച്ചതിന്റെ ഫലമായി NH ൻ്റെയും, PWD യുടെയും, വാഗാഡ് കമ്പനിയുടെയും ഉയർന്ന ഉദ്യോഗസ്ഥന്മാർ സംഭവസ്ഥലം സന്ദർശിച്ചു.

പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാം എന്ന് എംഎൽഎ മുഖാന്തരം വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾക്ക് ഇവർ ഉറപ്പ് നൽകി. പഞ്ചായത്ത് പ്രസിഡൻറ് എം.പി അഖില, വാർഡ് മെമ്പർ അനസ്, സംഘടനാ ഭാരവാഹികളായ പവിത്രൻ ആതിര, സനീർ വില്ലങ്കണ്ടി, സുരേഷ് ഒറിയ, കെ വി കെ സുബൈർ, എം കെ മുഹമ്മദ്, വിശ്വൻ തുടങ്ങിയവരും ഉണ്ടായിരുന്നു.

Advertisements
Share news
error: Content is protected !!