വേൾഡ് സൈക്കിൾ ഡേ റാലി മേപ്പയൂരിൽ
.
മേപ്പയ്യൂർ: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും പയ്യോളി സൈക്കിൾ ക്ലബ്ബ് മേപ്പയ്യൂരും പള്ളിക്കര സൈക്കിൾ കൂട്ടവും സംയുക്തമായി ഞായറാഴ്ച വേൾഡ് സൈക്കിൾ ഡെ റാലി നടത്തും. മേപ്പയ്യൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നിന്നാരംഭിക്കുന്ന റാലി ഇരിങ്ങത്ത് പാക്കനാർ പുരം ഗാന്ധി സദനത്തിൽ സമാപിക്കും. ജൂൺ 7 -ാം തിയ്യതി ഞായറാഴ്ച രാവിലെ 9.30 ന് പേരാമ്പ്ര എം.എൽ.എ അഡ്വ. ഫാത്തിമ തഹ്ലിയ റാലി ഫ്ലാഗ് ഓഫ് ചെയ്യും. മേപ്പയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി. നിബിത മുഖ്യാതിഥിയാകും. റാലിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9946110044 നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകസമിതി അറിയിച്ചു.



