പൊയിൽക്കാവ് ഹയർ സെക്കണ്ടറി എൻ.എസ്.എസ്. യൂണിറ്റ് ആദിവാസി ഊരുകളിലെ കുടുംബങ്ങൾക്ക് വസ്തങ്ങൾ നൽകി
.
പൊയിൽക്കാവ്: പൊയിൽക്കാവ് ഹയർ സെക്കണ്ടറി എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ നിലമ്പൂർ മേഖലയിലെ മുപ്പിനി, അപ്പൻകാവ്, സുൽത്താൻപടി, തുടങ്ങിയ ആദിവാസി ഊരുകളിൽ 600 കുടുംബങ്ങൾക്ക് വസ്തങ്ങൾ നൽകി. നിലമ്പൂർ ചുങ്ങത്തറയിൽ വെച്ച് ആദിവാസി ഗോത്ര പ്രതിനിധികളായ സുധീഷ്, സിന്ധു എന്നിവർ ഏറ്റുവാങ്ങി.

ഒരു വാഹനം നിറയെ വസ്ത്രങ്ങൾ ആണ് എത്തിച്ചത്. പരിപാടി പിടിഎ പ്രസിഡണ്ട് എം നിഷിത്ത് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. എൻ.എസ് എസ് കോഡിനേറ്റർ ടി.സി. പ്രവീണ, രോഷ്ന വി.എം, ലജിന വി. എൽ, കെ. ഹരിലാൽ, എൻ.എസ്.എസ്. ലീഡർമാരായ ഹൃദികാ ലാലിഷ്, ശ്രീധർഷ് എന്നിവർ നേതൃത്വം നൽകി.



