KOYILANDY DIARY.COM

The Perfect News Portal

എലത്തൂരിൽ എഴുപത്തഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ 74കാരൻ പിടിയിൽ

.

എലത്തൂർ: വീട്ടിൽ തനിച്ചുതാമസിക്കുന്ന എഴുപത്തഞ്ചുകാരിയായ വൃദ്ധയെ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിൽ 74കാരൻ പിടിയിൽ. കോഴിക്കോട് എലത്തുരിൽ ആണ് സംഭവം. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശി ബിലാലിനെയാണ് (74) എലത്തൂർ ഇൻസ്‌പെക്ടർ കെ ആർ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അതിവേഗം വലയിലാക്കിയത്.

 

പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു. എലത്തൂർ പൊലീസ് പരിധിയിൽ വരുന്ന പ്രദേശത്താണ് സംഭമുണ്ടായത്. 75കാരി വീട്ടിൽ ആരുമില്ലാതെ തനിച്ചാണ് താമസിക്കുന്നതെന്ന കാര്യം മനസ്സിലാക്കിയ പ്രതി ബിലാൽ, ഇത് മുതലെടുത്ത് വീട്ടിൽ അതിക്രമിച്ചു കയറി പീഡനത്തിന് ഇരയാക്കുകയായിരുന്നു.

Advertisements

ശാരീരിക അസ്വസ്ഥതകൾ നേരിട്ട ഇര, വിവരം ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഇവർ ഉടൻ തന്നെ എലത്തൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഇതിന് ശേഷമാണ് കോടതിയിൽ ഹാജരാക്കിയതും കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചതും.

 

Share news
error: Content is protected !!