KOYILANDY DIARY.COM

The Perfect News Portal

ഇല്ലത്ത്താഴെ കൃഷിശ്രീ കാർഷിക സംഘം ചെണ്ടുമല്ലി തോട്ടത്തിൻ്റെ തൈ നടീൽ ആരംഭിച്ചു

.

കൊയിലാണ്ടി നഗരസഭ ജനകീയാസൂത്രണം 2026-27 പുഷ്പകൃഷി പ്രോത്സാഹനം പദ്ധതിയിൽ ഉൾപ്പെടുത്തി 7-ാം വാർഡ് ഇല്ലത്ത്താഴെ കൃഷിശ്രീ കാർഷിക സംഘം  ചെണ്ടുമല്ലി തോട്ടത്തിൻ്റെ തൈ നടീൽ ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ. സുധാകരൻ അധ്യക്ഷത വഹിച്ചു.

 

കൗൺസിലർമാരായ വി. രമേശൻ, പി.കെ ഷൈജു, കൃഷി ഓഫീസർ ഷംസിദ സിയാദ്, നിഷ മാണിക്കം വീട് എന്നിവർ സംസാരിച്ചു. 50 സെൻ്റ് സ്ഥലത്താണ് കൃഷി ഒരുക്കുന്നത്. എൻ. കെ. രാജഗോപാലൻ മാസ്റ്റർ സ്വാഗതവും കൃഷി അസിസ്റ്റൻ്റ്  ഹംന നന്ദിയും പറഞ്ഞു.

 

Share news
error: Content is protected !!