ലോയൽ ഹെൽത്ത് കെയർ ”സാന്ത്വനം” പദ്ധതിയിലേക്ക് 50 കുടകൾ നൽകി
.
കൊയിലാണ്ടി മാരാംമുറ്റം റോഡിൽ പ്രവർത്തനമാരംഭിച്ച ലോയൽ ഹെൽത്ത് കെയർ കൊയിലാണ്ടി ജിവിഎച്ച്എസ്എസ്സിന്റെ “സാന്ത്വനം” പദ്ധതിയിലേക്ക് 50 കുടകൾ സംഭാവനയായി നൽകി. സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് (എസ്.എസ്.ജി) ശേഖരിച്ച കുടകൾ പ്രധാനാധ്യാപിക ഷജിത ടി ഏറ്റുവാങ്ങി. എസ്.എസ്.ജി ചെയർമാൻ സി. ജയരാജ്, കൺവീനർ എം.ജി. ബൽരാജ്, ട്രഷറർ ശ്രീലാൽ പെരുവട്ടൂർ, സ്റ്റാഫ് സെക്രട്ടറി നവീന എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



