KOYILANDY DIARY.COM

The Perfect News Portal

മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി വിൽപ്പന നടത്തിയ യുവാവ് പിടിയിൽ

.

കോഴിക്കോട്: മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. നല്ലളം സ്വദേശി സാജിദ് ജമാൽ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 38 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

 

പൊലീസും ഡാൻസഫും ചേർന്ന് ലോഡ്ജിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. ലോഡ്ജിൽ മുറിയെടുത്ത് ആവശ്യക്കാരെ വിളിച്ച് വരുത്തി എംഡിഎംഎ വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി. ആവശ്യക്കാരിൽ ഏറെയും പെൺകുട്ടികൾ എന്നാണ് യുവാവിൻ്റെ മൊഴി. എംഡിഎംഎ കേസിൽ പ്രതി പിടിയിലാകുന്നത് ഈ വർഷം നാലാം തവണയാണ്.

Advertisements

 

Share news
error: Content is protected !!