രാജ്യത്ത് ഇന്ധന വിലയിൽ ക്രമേണയുള്ള വർധനവ് തുടരുമെന്ന സൂചന നൽകി പെട്രോളിയം മന്ത്രാലയം
.
രാജ്യത്ത് ഇന്ധന വിലയിൽ ക്രമേണയുള്ള വർധനവ് തുടരുമെന്ന സൂചന നൽകി പെട്രോളിയം മന്ത്രാലയ വൃത്തങ്ങൾ. അഞ്ച് ദിവസത്തിനിടയിൽ 4രൂപയോളം വർധനവാണ് പെട്രോളിനും ഡീസലിനും ഉണ്ടായത്. 8 രൂപ വരെ ക്രമേണയുള്ള വർധനവ് തുടരുമെന്നാണ് സൂചനകൾ. കൃത്യമായ ഇടവേളകളിൽ നേരിയ തോതിൽ നിരക്ക് വർധിപ്പിക്കാനാണ് എണ്ണ കമ്പനികൾ ലക്ഷ്യമിടുന്നത്.

ഇറാനിലെ സംഘർഷം ആഗോള എണ്ണ വിതരണ ശൃംഖലയെ ബാധിച്ചതാണ് നിലവിലെ വില വർധനവിന് പ്രധാന കാരണം. കഴിഞ്ഞ പത്ത് ആഴ്ചകളായി പഴയ നിരക്കിൽ ഇന്ധനം വിറ്റിരുന്ന എണ്ണക്കമ്പനികൾക്കുണ്ടായ വൻ സാമ്പത്തിക നഷ്ടം നികത്താനാണ് ഈ നടപടിയെന്നാണ് റിപ്പോർട്ട്. ഇന്ധനവില വർധിക്കുന്നത് ഗതാഗതച്ചെലവ് കൂട്ടുന്നതിനും അതുവഴി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.



