KOYILANDY DIARY.COM

The Perfect News Portal

അഡാനി ഓഫീസിന് മുമ്പിലേക്ക് സിപിഐഎം പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

.

കൊയിലാണ്ടി: അഡാനി ഓഫീസിന് മുമ്പിലേക്ക് സിപിഐഎം പൊയിൽക്കാവ്, ചെങ്ങോട്ടുകാവ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. സർവ്വീസ് റോഡ് പണി ഉടൻ പൂർത്തീകരിക്കുക, പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക, കോഴിക്കോട് ഭാഗത്തേക്ക് ബസ്സ് കാത്തിരിപ്പിനുള്ള സ്ഥലം സൗകര്യ പ്രഥമാക്കുക, ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഫുട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്.

സിപിഐഎം കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം കെ. ഷിജു സമര പരിപാടി ഉദ്ഘാടനം ചെയ്തു. പി. സത്യൻ, കെ. ശശികുമാർ, പി. ബാലകൃഷ്ണൻ, കെ. ബേബി സുന്ദർരാജ്, ടി. എം രജിലേഷ് എന്നിവർ സംസാരിച്ചു.

Advertisements
Share news
error: Content is protected !!