കൊയിലാണ്ടിയിൽ പ്രമുഖ വ്യാപാരി സംഘടനകൾ ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ ലയിച്ചു. കഴിഞ്ഞ ദിവസം ഇരുസംഘടനകളും ഒന്നിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു. തുടർന്ന് ടൌൺഹാളിൽ ലയനസമ്മേളനം നടന്നു. ഏകോപനസമിതിയുടെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ലയന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി സമ്മേളനം ഉൽഘാടനം ചെയ്തു.

നഗരസഭ ചെയർപേഴ്സൺ യു കെ ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ഇതോടൊപ്പം നറക്കെടുപ്പും സമ്മാനധാനവും നടന്നു. ചടങ്ങിൽ ജില്ലാ സെക്രട്ടറി വി. സുനിൽ കുമാർ. ജില്ലാ ട്രഷറർ ജിജി കെ തോമസ്.എം അബ്ദുൾ സലാം. മനാഫ് കാപ്പാട്.എ വി എം കബീർ. അമീർ മുഹമ്മദ് ഷാജി. മൂസ ഹാജി മണിയോത്ത്. യൂ. അബ്ദുൾ റഹിമാൻ. ഷംസുദ്ധീൻ കന്മന. ഷംസുദ്ധീൻ എളേറ്റിൽ വട്ടോളി. രാജീവൻ കെ എം, കെ കെ ഫാറൂഖ്, ഷഹീർ ഗ്യാലക്ഷി, മനീഷ് പി കെ, ഷുഹൈബ് പി കെ, കെ കെ നിയാസ്, പി പവിത്രൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് അമേത് കുഞ്ഞഹമ്മദ് ജനറൽ സെക്രട്ടറി മനീഷ് മലബാർ ചിപ്സ് ട്രഷറർ ഷഹീർ ഗാലക്സി എന്നിവരെ തിരഞ്ഞെടുത്തു. അമേത്ത് കുഞ്ഞഹമ്മദ് സ്വാഗതം പറഞ്ഞു.




