KOYILANDY DIARY.COM

The Perfect News Portal

കുട്ടികൾക്ക് ആവേശമായി ബോധി ഗ്രന്ഥാലയത്തിൽ വായനക്കളരിക്ക് തുടക്കമായി

.
വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളുമായി ബോധിഗ്രന്ഥാലയത്തിൽ വായനക്കളരിക്ക് തുടക്കമായി. ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടിയിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരു പോലെ പ്രാതിനിധ്യമുണ്ട്. പ്രശസ്ത നാടക സിനിമാ പ്രവർത്തകൻ ശിവദാസ് പൊയിൽക്കാവ് പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും സംഘാടക സമിതി ചെയർമാനുമായ കെ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.
ഭാഷാ കേളി – അമ്മ മലയാളം – നന്മ മലയാളം, സിനിമാ സീരിയൽ നാടക പ്രവർത്തകൻ ചന്തു ബാബു രാജുമായുള്ള അഭിമുഖം, സി. അശ്വിനി ദേവ് നയിക്കുന്ന സംഗീത പരിപാടി, ഫോക്ലോർ അവാർഡ് ജേതാവ് അജീഷ് മുഹമ്മദ് നയിക്കുന്ന നാടൻ പാട്ടുകൾ, കയ്യെഴുത്തു മാസികാ നിർമ്മാണം, പുസ്തകാസ്വാദനം എന്നിവ അരങ്ങേറും.
മെയ് 26 ന് അകലാപ്പുഴയിലൂടെ ഒരു ബോട്ടു യാത്രയും കളരിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. പ്രകൃതിയിലേക്ക് അലിഞ്ഞുചേരുക എന്ന മുദ്രാവാക്യ
ത്തോടെ മെയ് 26 ന് സമാപന സമ്മേളനം അരങ്ങേറുന്നത് മുചുകുന്ന് കോട്ട അമ്പലത്തിലെ കുളപ്പടവിലാണ്. ബ്ലോക്ക് പഞ്ചായത്ത് അംഗം വിപിൻദാസ് സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയാവും. ജനറൽ കൺവീനർ എൻ.വി. സദാനന്ദൻ, അനിൽ കാഞ്ഞിലശ്ശേരി, പി. ധനലക്ഷ്മി, അഭിനവ്, യൂസഫ് എം.കെ എന്നിവർ  സംസാരിച്ചു.
Share news
error: Content is protected !!