KOYILANDY DIARY.COM

The Perfect News Portal

ആഭ്യന്തര വിപണിയിലെ പണപെരുപ്പം; പഞ്ചസാര കയറ്റുമതി നിരോധിച്ച് കേന്ദ്രസ‍ർക്കാ‍ർ

.

ആഭ്യന്തര വിപണിയിലെ പണപെരുപ്പം തടയാൻ പഞ്ചസാര കയറ്റുമതി നിരോധിച്ച് കേന്ദ്രസ‍ർക്കാ‍ർ. സെപ്റ്റംബർ 30 വരെയാണ് കയറ്റുമതി നിരോധിച്ചത്. ലോകത്തെ രണ്ടാമത്തെ പഞ്ചസാര ഉത്പാദക കേന്ദ്രമാണ് ഇന്ത്യ. കാലാവസ്ഥ വ്യതിയാനം ഉത്പാദനത്തെ ബാധിച്ചതോടെ ആഭ്യന്തര ലഭ്യത ഉറപ്പു വരുത്താനാണ് ഈ നീക്കം.

 

വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് ആണ് ഇത് സംബന്ധിച്ച വിജ്ഞാപനം നടത്തിയത്. കയറ്റുമതി നിരേോധിച്ചതോടെ രാജ്യത്ത് വെളുത്ത പഞ്ചസാരയുടെ ലഭ്യതയിൽ കുറവുണ്ടാവാനും, പഞ്ചസാരയ്ക്ക് വില വ‍‍ർധിക്കാനും സാധ്യതയുണ്ട്.

Advertisements

 

Share news
error: Content is protected !!