KOYILANDY DIARY.COM

The Perfect News Portal

കുടുംബശ്രീയുടെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കായി നീന്തൽ പരിശീലനം സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കായി നീന്തൽ പരിശീലനം സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ ബിന്ദു സിടി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുധീഷ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദൃശ്യ, വാർഡ് കൗൺസിലർമാർ, ഷാജി പാതിരകാട്, തസ്നിയ ടീച്ചർ, രമേശൻ മാഷ്, ആയിഷാ ജാസ്മിൻ, വലിയാട്ടിൽ ബാലകൃഷ്ണൻ, നോർത്ത് സിഡിഎസ് ചെയർപേഴ്സൺ മിനി ആർ കെ എന്നിവർ സംസാരിച്ചു.

പരിശീലകർ നാരായണൻ നായർ, അജയ് കുമാർ എന്നിവർ നീന്തൽ പരിശീലനത്തിന്റെ മാർഗനിർദേശങ്ങൾ നൽകി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ പണ്ടാരകണ്ടി സ്വാഗതവും സൗത്ത് സിഡിഎസ് ചെയർപേഴ്സൺ ഷംസിറ സി പി നന്ദിയും പറഞ്ഞു. 

Share news
error: Content is protected !!