KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പന്തലായനി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക നിയമനം

.
കൊയിലാണ്ടി: പന്തലായനി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ (ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ കൊയിലാണ്ടി) ഹയർ സെക്കണ്ടറി വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, മലയാളം, സുവോളജി വിഷയങ്ങളിലേക്കാണ് അദ്ധ്യാപകരെ നിയമിക്കുന്നത്. ഉദ്യോഗാർത്ഥികൾ മെയ് 20ന് ബുധനാഴ്ച രാവിലെ 10 മണിക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹയർ സെക്കണ്ടറി ഓഫീസിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
Share news