സിഡിഎസ് ഭാരവാഹികൾക്കുള്ള ത്രിദിന പരിശീലന ക്യാമ്പ് ആരംഭിച്ചു
കോഴിക്കോട്: കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ സിഡിഎസ് ഭാരവാഹികൾക്കുള്ള ത്രിദിന പരിശീലന ക്യാമ്പ് റിഥം 2026 കൊയിലാണ്ടി കമ്യൂണിറ്റി ഹാളിൽ തുടക്കം കുറിച്ചു. കൊയിലാണ്ടി നോർത്ത്, കൊയിലാണ്ടി സൗത്ത്, മൂടാടി പഞ്ചായത്ത് എന്നീ മൂന്ന് സിഡിഎസ് ചേർന്നാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

നഗരസഭ വൈസ് ചെയർപേഴ്സൺ ബിന്ദു സി ടി അദ്ധ്യക്ഷത വഹിച്ച പരിശീലന പരിപാടി ചെയർപേഴ്സൺ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുധാകരൻ സംസാരിച്ചു. കൊയിലാണ്ടി സൗത്ത് സിഡിഎസ് ചെയർപേഴ്സൺ, എക്സാത്ത് ടീം സജീവൻ എന്നിവർ സംസാരിച്ചു. മൂടാടി സിഡിഎസ് ചെയർപേഴ്സൺ ഷീജ നന്ദി പറഞ്ഞു.




