എൻ.എസ് ഗ്രന്ഥാലയം ‘ഫോട്ടോ അനാഛാദനവും അനുമോദനവും’ സംഘടിപ്പിച്ചു
കൊയിലാണ്ടി. എൻ.എസ് ഗ്രന്ഥാലയം മുത്താമ്പിയുടെ ആഭിമുഖ്യത്തിൽ ആദ്യകാല ഗ്രന്ഥശാലാ പ്രവർത്തകരുടെ ഫോട്ടോ അനാഛാദനം നടത്തി. നഗരസഭ ചെയർപേഴ്സൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുരളീധരൻ കായലാട്ട് അദ്ധ്യക്ഷനായിരുന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. വേണു അനുമോദന പ്രഭാഷണം നടത്തി.
.

വായനാ മത്സരത്തിൽ ജില്ലാതല വിജയി ജിൻഷ ടി.കെ, അക്ഷരോത്സവത്തിൽ പദ്യ പാരായണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഗായത്രി ശീമംഗലം എന്നിവരെ അനുമോദിച്ചു. സുരേഷ് വി.എം, ശ്രീരാജ് പി, ജിൻഷ ടി കെ എന്നിവർ സംസാരിച്ചു. ഇന്ദിര കെ എ സ്വാഗതവും മുരളീധരൻ നടേരി നന്ദിയും പറഞ്ഞു.



