ലൈംഗികാതിക്രമ കേസ്; സംവിധായകന്‍ രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി
.
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരായ എസ്‌ഐടി അന്വേഷണം പൂര്‍ത്തിയായി. ലൈംഗികാതിക്രമത്തിന് രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് എസ്‌ഐടി വ്യക്തമാക്കി. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. നടന്‍ ബോബി കുര്യനും സഹ സംവിധായക ശാലിനിക്കും അന്വേഷണസംഘം ക്ലീന്‍ ചിറ്റും നല്‍കി.

ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് രഞ്ജിത്ത് കോടതിയെ സമീപിക്കും. ജില്ല വിട്ട് പുറത്ത് പോകണമെന്ന ആവശ്യം അടക്കം കോടതിയില്‍ ഉന്നയിക്കും. ഹര്‍ജി നാളെ നല്‍കാനാണ് തീരുമാനം. സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്.
Advertisements




