KOYILANDY DIARY.COM

The Perfect News Portal

മഴക്കാല പൂർവ ശുചീകരണത്തിനിൻ്റെ ഭാഗമായി കൊയിലാണ്ടി സ്‌റ്റേഡിയം പരിസരം ശുചീകരിച്ചു

കൊയിലാണ്ടി: മഴക്കാല പൂർവ ശുചീകരണത്തിനിൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ കൊയിലാണ്ടി സ്‌റ്റേഡിയം പരിസരം ശുചീകരിച്ചു. കൗൺസിലർമാർ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന വെറ്ററൽ താരങ്ങൾ എന്നിവർ ശുചീകരണത്തിൽ പങ്കെടുത്തു. നഗരസഭ ചെയർമാൻ യു.കെ ചന്ദ്രൻ ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർപേഴ്സൻ സി.ടി ബിന്ദു, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ എ.പി സുധീഷ്, എ സുധാകരൻ, രമ്യ പണ്ടാരക്കണ്ടി, വാർഡ് കൗൺസിലർ ജയദേവൻ, സർവീസസ് കുഞ്ഞിക്കണാരൻ, ചേരിക്കുന്നുമ്മൽ മനോജ്, ജെ.എച്ച്.ഐ ലിജോയ്, കൗൺസിലർമാർ എന്നിവർ നേതൃത്വം നൽകി.

Share news
error: Content is protected !!