KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് മദ്യലഹരിയിൽ മോഷ്ടിക്കാൻ കയറിയത് എസ്ഐയുടെ വീട്ടിൽ; പ്രതികളിൽ ഒരാൾ പിടിയിൽ

.

കോഴിക്കോട്: കോഴിക്കോട് പൊലീസുകാരൻ്റെ വീട്ടിൽ മദ്യലഹരിയിൽ മോഷണശ്രമം. ഒരാൾ പിടിയിൽ. അരിക്കോട് സ്വദേശി മിയാസ് ബാബുവിനെയാണ് പൊലീസ് പിടികൂടിയത്. കോഴിക്കോട് മുക്കത്ത് താമസിക്കുന്ന എസ്ഐയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീടിൻ്റെ പിൻവാതിൽ കുത്തിത്തുറന്ന് രണ്ട് പേർ അകത്തുകയറുകയായിരുന്നു.

 

മോഷ്ടാക്കളെ എസ്ഐക്ക് ഒപ്പം താമസിക്കുന്ന ആൾ കണ്ടതോടെ രണ്ട് പേരും ഓടി രക്ഷപ്പെടുകയായിരുന്നു. ലാപ്ടോപ് അടക്കമുള്ള സാധനങ്ങൾ പുറത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു. മോഷ്ടാക്കൾ മദ്യലഹരിയിൽ ആണെന്നാണ് പൊലീസ് പറഞ്ഞത്.

Share news
error: Content is protected !!