KOYILANDY DIARY.COM

The Perfect News Portal

നിതിൻ രാജിൻ്റെ മരണം: അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

.

ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. തലശ്ശേരി അഡീഷണൽ ജില്ല സെഷൻസ് കോടതിയാണ് വിധി പറയുക. കേസിലെ ഒന്നും രണ്ടും പ്രതികളായ ഡോ. എം.കെ. റാം, സംഗീത നമ്പ്യാർ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. പ്രതികളായ അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പുറമെ പട്ടികജാതി, പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

 

ഇവർ നിതിൻ രാജിനെതിരെ ജാതി അധിക്ഷേപം നടത്തിയതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇക്കാര്യം സാധൂകരിക്കുന്ന നിതിൻ രാജിന്റെ ശബ്ദ സന്ദേശങ്ങളും പുറത്തുവന്നിരുന്നു.

Share news
error: Content is protected !!