KOYILANDY DIARY.COM

The Perfect News Portal

കണ്ണൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു

.

കണ്ണൂർ പേരാവൂർ കൊളക്കാട് അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു. താന്നിക്കുന്നിലെ ഗീത (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ക്രിസ്റ്റി (25) യെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മ ഗീതയുമായുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊലപാതക ശേഷം വീട്ടിൽ തന്നെ തുടർന്ന ഇയാളെ പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വീട്ടിൽ നിന്നും ബഹളം കേട്ടിരുന്നതായി അയൽവാസികള്‍ പറയുന്നു. ഗീതയുടെ നിലവിളികേട്ട അയൽക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്.

 

 

പിന്നാലെ പൊലീസെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതി ലഹരിമരുന്നിന് അടിമയായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ബെംഗളൂരുവിൽ ബിസിഎ വിദ്യാർത്ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലെത്തുകയായിരുന്നു എന്നാണ് വിവരം.

Advertisements
Share news
error: Content is protected !!