KOYILANDY DIARY.COM

The Perfect News Portal

നാദാപുരത്ത് വിദ്യാർത്ഥി പാമ്പ് കടിയേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു; പാമ്പ് കൊത്തിയത് പാന്റിൽ

.

കോഴിക്കോട് നാദാപുരത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ നിന്ന്  സാധനങ്ങൾ എടുക്കാൻ നോക്കിയ വിദ്യാർത്ഥി പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടു. പിറകോട്ട് ചാടിയ കല്ലാച്ചി സ്വദേശിയായ വിദ്യാർത്ഥിയുടെ പാന്റിലാണ് പാമ്പ് കൊത്തിയത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ നിന്ന് മറന്നുവെച്ച സാധനങ്ങൾ എടുക്കാനായി എത്തിയപ്പോൾ പാമ്പ് ആക്രമിക്കാനൊരുങ്ങിയത്.

 

വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന പൂച്ചയെ കണ്ട് സ്കൂട്ടറിനു താഴെ പതുങ്ങി ഇരുന്ന പാമ്പ് 11 കാരന് നേരെ വന്നടുക്കുകയായിരുന്നു. സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ പാമ്പ് കടിയേറ്റ് 5 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. ഇന്നലെ വൈകീട്ടാണ് ആലപ്പുഴ കുട്ടനാട്ടിൽ വീട്ടമ്മ പാമ്പുകടിയേറ്റു മരിച്ചത്. 

Share news
error: Content is protected !!