KOYILANDY DIARY.COM

The Perfect News Portal

വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നടത്തി

.
മേപ്പയ്യൂർ: സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് കെ.പി.എസ്.ടിഎ. മേലടി ഉപജില്ലാ കമ്മിറ്റി യാത്രയയപ്പ് നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻ്റ് കെ. നാസിബ് അധ്യക്ഷതവഹിച്ചു. റവന്യൂ ജില്ലാ വൈസ് പ്രസിഡൻ്റ് ടി. സതീഷ് ബാബു ഉപഹാര വിതരണം നടത്തി. റവന്യൂ ജില്ലാ വൈസ് പ്രസിഡൻ്റ് ആർ. പി. ഷോഭിദ് മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ  മുഖ്യാതിഥിയായി.
.
.
മേലടി എ.ഇ.ഒ പി. ഹസീസ്,  ജെ.എൻ. ഗിരീഷ്, പി.കൃഷ്ണകുമാർ, ടി.കെ. രജിത്ത്, ജി.പി.സുധീർ,ടി.സി.സുജയ, ഒ.പി റിയാസ് എന്നിവർ സംസാരിച്ചു. വിരമിക്കുന്ന പതിനെട്ടോളം അധ്യാപകർക്ക് യാത്രയയപ്പ് നൽകി.
Share news
error: Content is protected !!