കെ.പി.എസ്.ടിഎ.മേലടി ഉപജില്ലാ കമ്മിറ്റി യാത്രയയപ്പ് സമ്മേളനം നടത്തി
.
മേപ്പയ്യൂർ: കെ.പി.എസ്.ടിഎ. മേലടി ഉപജില്ലാ കമ്മിറ്റി അധ്യാപകർക്കുള്ള
യാത്രയയപ്പ് സമ്മേളനം അകലാപ്പുഴ ഹൗസ് ബോട്ടിൽ വെച്ച് നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് കെ. നാസിബ് അധ്യക്ഷത വഹിച്ചു. റവന്യൂ ജില്ലാ വൈസ് പ്രസിഡണ്ട് ടി. സതീഷ് ബാബു ഉപഹാര വിതരണം നടത്തി.

റവന്യൂ ജില്ലാ വൈസ് പ്രസിഡണ്ട് ആർ.പി. ഷോഭിദ് മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ മുഖ്യാതിഥിയായി. മേലടി എ.ഇ.ഒ പി.ഹസീസ്, ജെ.എൻ. ഗിരീഷ്, പി. കൃഷ്ണകുമാർ, ടി. കെ.രജിത്ത്, ജി.പി. സുധീർ, ടി.സി.സുജയ, ഒ.പി റിയാസ് എന്നിവർ സംസാരിച്ചു. വിരമിക്കുന്ന പതിനെട്ടോളം അധ്യാപകർക്ക് യാത്രയയപ്പ് നൽകി.



