കണ്ണൂർ പള്ളിപ്പൊയില്‍ യുവാവ് സൂര്യാഘാതമേറ്റ് മരിച്ചു.
കണ്ണൂരില്‍ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ (37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കിണര്‍ കുഴിക്കുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 2.55ന് മരണം സംഭവിക്കുകയായിരുന്നു. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ സൂര്യാതപം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലപ്പുറം വണ്ടൂരില്‍ നാലു വയസുകാരിക്ക് സൂര്യാതപമേറ്റു. ഇസ ജോണ്‍സനെന്ന കുട്ടിക്കാണ് പൊള്ളലേറ്റത്. മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ ശരീരത്തിലാകെ പൊള്ളലേല്‍ക്കുകയായിരുന്നു. വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി.

കോഴിക്കോട് വളയത്ത് അങ്കണവാടി ടീച്ചർക്ക് സൂര്യാതപമേറ്റു. വലത് കൈക്കാണ് പൊള്ളലേറ്റത്. അനില ആശുപത്രിയില്‍ ചികിത്സ തേടി. കഠിനമായ ക്ഷീണം അനുഭവപ്പെട്ടതായി അവർ പറഞ്ഞു. അതേസമയം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് (ഓറഞ്ച് അലര്‍ട്ട്) സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില രേഖപ്പെടുത്തും.

പാലക്കാട് ജില്ലയില്‍ 41 °C വരെയും; കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 °C വരെയും; കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 38 °C വരെയും; ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ 37 °C വരെയും; തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും ഉയരാന്‍ (സാധാരണയെക്കാള്‍ 4 മുതല്‍ 5°C വരെ കൂടുതല്‍) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ




